മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. പല്‍ഗര്‍ ജില്ലാ ആശുപത്രിയിലാണ് 50 വയസുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മാര്‍ച്ച് 28 നാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. വിവിധ പ്രദേശങ്ങളിലായി 302 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
50 വയസുകാരനാണ് പല്‍ഗര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 28 നാണ് ഇയാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 146 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1397 ആയി. ഇതില്‍ 35 പേര്‍ മരിച്ചു. 123 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.