വിരുന്നിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; 50 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ - community feast
വിരുന്നിന് ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെയായിരുന്നു പാത്രത്തില്‍ പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തിയത്
വിരുന്നിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; 50 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ
ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ വിരുന്ന് സല്‍ക്കാരത്തിനിടെ നല്‍കിയ ഭക്ഷണം കഴിച്ച് അന്‍പതോളം പേർക്ക് ഭക്ഷ്യവിഷബാധ. വനിതാ സ്വയം സഹായസംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിരുന്നിന് ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ പാത്രത്തില്‍ പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡ്യൂലി ഗ്രാമത്തില്‍ ബുധനാഴ്‌ച രാത്രിയിലായിരുന്നു സംഭവം.