കേരളം

kerala

ETV Bharat / bharat

നോട്ട് നിരോധന ശേഷം തൊഴിൽ നഷ്ടം 50 ലക്ഷമെന്ന് റിപ്പോർട്ട് - തൊഴിൽ നഷ്ടം

തൊഴിൽ നഷ്ടവും നോട്ടുനിരോധനവും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

പ്രതീകാത്മകചിത്രം

By

Published : Apr 18, 2019, 8:29 AM IST

ന്യൂഡൽഹി:നോട്ട് നിരോധനമുണ്ടായ 2016 നും 2018 നുമിടയിൽ ഇന്ത്യയിൽ 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ എന്ന വിഷയത്തിൽ അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. എന്നാൽ ഈ പ്രവണതകളുടെ അടിസ്ഥാനത്തിൽ തൊഴിൽ നഷ്ടവും നോട്ടുനിരോധനവും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിച്ചത്. തൊഴിലില്ലായ്മ നിരക്ക് കുടുതലുളളതും ഇവരിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ തൊഴിലില്ലായ്മ കുത്തനെ ഉയർന്നു തുടങ്ങി. 2018 ൽ ഇത് ഏറ്റവും ഉയർന്ന് 6% ആയി. 2000–2011കാലത്തിന്‍റെ ഇരട്ടിയോളമാണിത്.

ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലും തൊഴിലില്ലായ്മ വ്യാപകമാണ്. 20 -24 പ്രായപരിധിയിലുളളവരാണ് ഇതിൽപെടുക.
ഈ പ്രായക്കാർ നഗര തൊഴിൽ ജനസംഖ്യയിൽ 13.5%. തൊഴിലില്ലാത്തവരിൽ 60 ശതമാനവും വരും. 2016 നുശേഷം അസംഘടിത മേഖലയിലും വ്യാപകമായ തൊഴിൽനഷ്ടമുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൺസ്യൂമർ പിരമിഡ്‌സ് സർവേ ഓഫ് സെന്‍റർ ഫോർ മോനിറ്ററിങ് ദി ഇന്ത്യൻ ഇക്കോണമി (സിഎംഐഇ–സിപിഡിഎച്ച്) ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ABOUT THE AUTHOR

...view details