ബെംഗളൂരു: കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അഞ്ചു വയസുകാരന്‍ വിഹാന്‍ ഇന്ന് താരമായി. ഡല്‍ഹിയില്‍ നിന്ന് ഒറ്റയ്‌ക്ക് വിമാന യാത്ര ചെയ്‌ത് ബെംഗളൂരിലെത്തിയാണ് വിഹാനെന്ന കൊച്ചുമിടുക്കന്‍ താരമായത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഡല്‍ഹിയിലായിരുന്നു വിഹാന്‍. ലോക്ക് ഡൗണായതിനാലാണ് വിഹാന് തനിച്ച് യാത്ര ചെയ്യേണ്ടി വന്നത്. ബെംഗളൂരു വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ അമ്മ മഞ്ച്നീഷ് ശര്‍മ കാത്തു നിന്നിരുന്നു.
ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് തനിച്ച് വിമാനയാത്ര; അഞ്ച് വയസുകാരന്‍ താരമായി - ലോക്ക് ഡൗണ്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന വിഹാനെന്ന അഞ്ച് വയസുകാരനാണ് ബെംഗളൂരിലുള്ള മാതാപിതാക്കളെ കാണാന്‍ തനിച്ച് വിമാനയാത്ര നടത്തിയത്
ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് തനിച്ച് വിമാനയാത്ര ; അഞ്ച് വയസുകാരന്‍ താരമായി
കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വിഹാന് ആശംസകളുമായി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം നിരന്തരം പ്രവര്‍ത്തിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. മഞ്ഞ നിറത്തിലുള്ള ജാക്കറ്റും മാസ്‌കും സ്പെഷ്യല്‍ കാറ്റഗറി പാസഞ്ചറെന്ന പ്ലക്കാര്‍ഡുമായാണ് വിഹാന്‍ വിമാനത്താവളത്തിലെത്തിയത്.