നമ്മുടെ ജീവിതശൈലികൾ കാരണമാണ് പൊതുവെ നടുവേദന ഉണ്ടാകുന്നത്. ദിവസം മുഴുവനും ലാപ്‌ടോപ്പിന് മുന്നിലിരിക്കുന്നത് ഇതിന് വലിയൊരു കാരണമാണ്. ഇത് നമ്മുടെ കൈയിലും കൈമുട്ടുകളിലും കൂടുതൽ സമ്മർദം കൊടുക്കുന്നു. ഭാരമേറിയ പ്രവൃർത്തികൾ ചെയ്യുകയാണെങ്കിലും ഇല്ലെങ്കിലും എല്ലാവരുടെയും ജീവിതത്തെ നടുവേദന ബാധിച്ചേക്കാം. ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സന്ധിവേദനയും ഉണ്ടാക്കും.
- തെറാപ്പിസ്റ്റിനെ കണ്ടെത്താം
നാല് മുതൽ ആറ് ആഴ്‌ചയിലധികം നടുവേദന അനുഭവപ്പെടുകയാണെങ്കിൽ നല്ലൊരു തെറാപിസ്റ്റിനെ കണ്ടെത്തുക. പേശികളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ശരിയായ ചികിത്സ നിർദേശിക്കുന്നതിനും തെറാപിസ്റ്റിന്‍റെ സഹായം നല്ലതാണ്.
ആന്തരിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനമനുസരിച്ച്, യോഗാഭ്യാസത്തിലൂടെ ഉടൻതന്നെ നടുവേദന ഒഴിവാക്കാൻ സാധിക്കുമെന്ന ശക്തമായ തെളിവുകളുണ്ട്. നിങ്ങളുടെ ശരീരം മുഴുവൻ ശക്തിപ്പെടുത്തുന്നതിന് വേഗത കുറഞ്ഞതും നിയന്ത്രിതവുമായ യോഗാഭ്യാസങ്ങൾ ചെയ്യുക. ഇത് നടുവേദനയും നടുവിന് നേരിടുന്ന സമ്മർദവും കുറക്കാൻ സഹായിക്കുന്നു.
നടുവേദന ഒഴിവാക്കുന്നതിനുള്ള ഉപയോഗപ്രദമായ ഒരു വ്യായാമമാണ് 'മാർജാരിയാസന' അഥവാ 'ക്യാറ്റ് പോസ്'.
ഇത് ചെയ്യുന്നതിനുള്ള ഘട്ടങ്ങളാണിവ.
- നിങ്ങളുടെ കൈകളും കാൽമുട്ടുകളും നിലത്ത് കുത്തി നിൽക്കുക
- ശ്വാസമെടുത്തുകൊണ്ട് തോൾ അനക്കാതെ നട്ടെല്ല് മുകളിലേക്ക് വളക്കുക
- ശ്വാസം വിട്ടുകൊണ്ട് തിരികെ സ്ഥാനത്ത് വരിക
ശരിയായ രീതിയിൽ കിടന്നുറങ്ങിയില്ലെങ്കിൽ നടുവേദനയുണ്ടാകാൻ സാധ്യത കൂടുതലാണ്. ഉറക്കത്തിന്‍റെ സ്ഥാനം പ്രശ്‌നമുള്ളവർ കാൽമുട്ട് നെഞ്ചോട് ചേർത്തുവെച്ച് ഉറങ്ങണം. ഒന്നോ രണ്ടോ തലയിണകൾ കാലുകൾക്കിടയിൽ വെച്ച് കിടന്നുറങ്ങുന്നതും നടുവ്ദന കുറയാൻ സഹായിക്കും. മൃദുവായ കിടക്കകളിൽ കിടന്നുറങ്ങുന്നതും നടുവേദനക്ക് കാരണമാകുന്നു.
ചൂടാണോ തണുപ്പാണോ നടുവേദന കുറക്കുന്നതെന്ന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാൽ ചിലർക്ക് ഇത്തരത്തിൽ ഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതറിയാൻ രാവിലെ രണ്ടോ മൂന്നോ തവണ ഐസ് നടുവിൽ പുരട്ടുക, ശേഷം രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളവും പിടിക്കുക. വേദനയിൽ മാറ്റമുണ്ടോയെന്ന് ശ്രദ്ധിക്കുക.
നിങ്ങളുടെ മാനസികസ്ഥിതി നടുവേദനയെ ബാധിക്കുന്നു. മറ്റുള്ള കാര്യങ്ങളിൽ അസ്വസ്ഥത കൂടുതലുള്ളവർക്കും എല്ലാ കാര്യങ്ങളെയും മോശായി ചിന്തിക്കുന്നവർക്കും നടുവേദന കൂടാൻ സാധ്യതയുണ്ട്. നടുവേദന ഒരു വിട്ടുമാറാത്തതും ശരീരത്തെ ദുർബലപ്പെടുത്തുന്നതുമായ അവസ്ഥയാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ വഴിയും വേദന മെച്ചപ്പെടുത്തുന്നതിനോ വഷളാക്കുന്നതിനോ സഹായിച്ചേക്കാം. അതിനാൽ നടുവേദന കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.