ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് പൊലീസുകാരെ രണ്ട് ദിവസത്തേക്കാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ഹേമന്ത് കുമാറാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തിരുന്നത്.
തൂത്തുക്കുടി കസ്റ്റഡി മരണം; അഞ്ച് പൊലീസുകാരെ സിബിഐ കസ്റ്റഡിയിലെടുത്തു - death of a father-son duo
പ്രതികളായ അഞ്ച് പൊലീസുകാരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് സിബിഐ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം പ്രതകിളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. പ്രതികളായ അഞ്ച് പൊലീസുകാരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് സിബിഐ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അഡീഷണൽ പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരി ജയരാജനും മകന്‍ ബെന്നിക്‌സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദനത്തിൽ കൊല്ലപ്പെട്ടത്. ജൂൺ 23ന് കോവിൽപട്ടിയിലെ ആശുപത്രിയിൽ വെച്ചാണ് ഇവര്‍ മരിച്ചത്. തമിഴ്‌നാട് സർക്കാർ കേന്ദ്ര ഏജൻസിക്ക് കൈമാറിയതിനെത്തുടർന്ന് സിബിഐ ഏറ്റെടുത്ത കേസില്‍ 10 പൊലീസുകാരെ അറസ്റ്റ് ചെയ്‌തിരുന്നു.