യുപിയില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച അഞ്ച് പേര്‍ അറസ്റ്റില്‍ - covid pandemic
ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച 5 പേര്‍ അറസ്റ്റില്‍. പൊലീസ് ഇവരെ കണ്ടെത്തി ക്വാറന്‍റയിനിലാക്കിയിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് നോയിഡ ഡിസിപി ഹരീഷ് ചന്ദര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 46711 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 13,161 പേര്‍ രോഗവിമുക്തി നേടി. 1583 പേര്‍ക്ക് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു.