ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 92,071 പുതിയ കൊവിഡ് കേസുകളും 1,136 മരണങ്ങളും രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വരെ ഇന്ത്യയിൽ 48 ലക്ഷം കൊവിഡ് കേസുകളും 79,722 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയിൽ തിങ്കളാഴ്ച രജിസ്റ്റർ ചെയ്ത സജീവ കൊവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ തിങ്കളാഴ്ച രജിസ്റ്റർ ചെയ്ത സജീവ കൊവിഡ് കേസുകളിൽ 60 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. 22,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 53 ശതമാനവും മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 36 ശതമാനത്തിലധികം മരണങ്ങൾ (416) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 740,061 രോഗ മുക്തിയും 290,716 സജീവ കൊവിഡ് കേസുകളുമാണ് ഉള്ളത്. കർണാടകയിൽ 99,222 സജീവ കൊവിഡ് കേസുകളും 352,958 രോഗ മുക്തിയുമാണ് ഉള്ളത്. ആന്ധ്രപ്രദേശിൽ 95072 സജീവ കേസുകളും 467,139, രോഗ മുക്തിയും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 68,122 സജീവ കേസുകളും 239,485 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 47,012 സജീവ കേസുകളും 447,366 രോഗ മുക്തിയുമാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,512 രോഗികൾ സുഖപ്പെട്ടതായി ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 9,86,598 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.