റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ അനന്ത്ഗഡിന് സമീപം വാഹനം മറിഞ്ഞ് അഞ്ച് ശാസ്ത്ര സീമ ബെൽ (എസ്എസ്ബി) ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹെഡ് കോൺസ്റ്റബിൾ വിക്രം സിങ്ങ്, കോൺസ്റ്റബിൾമാരായ വിശ്വകർമ തിവാരി, സാഗർ അശോക് അഹോർ, റാഷിദ് ഖാൻ, ഡ്രൈവർ വിക്രം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്തീസ്ഗഡിൽ വാഹനം മറിഞ്ഞ് അഞ്ച് എസ്എസ്ബി ഉദ്യോഗസ്ഥർക്ക് പരിക്ക് - എസ്എസ്ബി ഉദ്യോഗസ്ഥർക്ക് പരിക്ക്
ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
![ഛത്തീസ്ഗഡിൽ വാഹനം മറിഞ്ഞ് അഞ്ച് എസ്എസ്ബി ഉദ്യോഗസ്ഥർക്ക് പരിക്ക് SSB Kanker vehicle overturns injury Sashastra Seema Bal Chhattisgarh എസ്എസ്ബി ഉദ്യോഗസ്ഥർക്ക് പരിക്ക് ശാസ്ത്ര സീമ ബെൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7486146-962-7486146-1591345460216.jpg)
പരിക്ക്
ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അനന്ത്ഗഡ് സ്റ്റേഷൻ ചുമതലയുള്ള നിതിൻ തിവാരി പറഞ്ഞു. അഞ്ച് ജവാൻമാരും ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.