ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ വീട് തകര്‍ന്നു. സദാര്‍ ബസാര്‍ മേഖലയിലാണ് ഇന്ന് രാവിലെ 10.30ഓടെ അപകടമുണ്ടായത്.വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ രക്ഷപ്പെടുത്തി. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയുടെ ആറ് ഫയര്‍ ടെന്‍ഡറുകളാണ് സ്ഥലത്തെത്തിയത്. രക്ഷപ്പെട്ട അഞ്ചു പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്‌ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഉച്ചയ്‌ക്ക് 2.31ഓടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ വീട് തകര്‍ന്നു; അഞ്ച് പേരെ രക്ഷപ്പെടുത്തി - അഞ്ച് പേരെ രക്ഷപ്പെടുത്തി
സദാര്‍ ബസാര്‍ മേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രക്ഷപ്പെട്ട അഞ്ചു പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്

പരിക്കേറ്റവരെ ബാര ഹിന്ദു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അപലപിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ സംഘവും പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.
നോര്‍ത്ത് ഡല്‍ഹി മേയര്‍ ജയ് പ്രകാശ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും, പരിക്കേറ്റവര്‍ക്കും പ്രദേശവാസികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മേയര്‍ പറഞ്ഞു.