ജമ്മു:ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ മങ്കോട്ടെയിൽ സിവിലിയൻ മേഖല ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യാഴാഴ്ച വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
പൂഞ്ച് നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടി; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു - അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ മങ്കോട്ടെയിൽ സിവിലിയൻ മേഖല ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യാഴാഴ്ച വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടിയിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു
2020 ജനുവരി മുതൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ 3200 വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ 30 പ്രദേശവാസികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.