കേരളം

kerala

ETV Bharat / bharat

ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; കുടുംബത്തിലെ അഞ്ചുപേർ മരിച്ചു - ഡൽഹിയിൽ നിന്ന് അലഹബാദിലേക്ക്

രവിനേഷ് പാണ്ഡെ (40), ഭാര്യ റൂബി പാണ്ഡെ (35), മക്കളായ കേശവ് (17), ലക്ഷ്യ (7), നന്ദിനി (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പ്രിയങ്ക പാണ്ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു

5 of family  travelling from Delhi to Allahabad  killed road accident in UP  ഡൽഹിയിൽ നിന്ന് അലഹബാദിലേക്ക്  അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു
ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

By

Published : Jun 20, 2020, 1:58 PM IST

Updated : Jun 20, 2020, 3:27 PM IST

ലക്‌നൗ : ഡൽഹിയിൽ നിന്ന് അലഹബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലും തുടർന്ന് ട്രക്കിലും ഇടിക്കുകയായിരുന്നു. ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ ആയിരുന്നു സംഭവം. വാഹനം പൂർണമായും നശിച്ചു.

രവിനേഷ് പാണ്ഡെ (40), ഭാര്യ റൂബി പാണ്ഡെ (35), മക്കളായ കേശവ് (17), ലക്ഷ്യ (7), നന്ദിനി (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പ്രിയങ്ക പാണ്ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 20, 2020, 3:27 PM IST

ABOUT THE AUTHOR

...view details