ഐസ്വാള്‍: മിസോറാമില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93 ആയി. മഹാരാഷ്‌ട്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ സെയ്ത്വാള്‍ ജില്ലയില്‍ നിന്നും മൂന്ന് പേര്‍ ഐസ്വാള്‍,ലങ്‌തലായ്,സെര്‍ച്ചിപ് ജില്ലകളില്‍ നിന്നുമാണ്.
മിസോറാമില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93 ആയി.
![മിസോറാമില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 5 new COVID-19 cases in Mizoram, total climbs to 93 COVID-19 Mizoram Mizoram മിസോറാമില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 കൊവിഡ് 19 മിസോറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7553692-270-7553692-1591770162639.jpg)
മിസോറാമില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19
ചൊവ്വാഴ്‌ചയാണ് മിസോറാമില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 46 പേര്‍ക്കാണ് ഇന്നലെ മിസോറാമില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 92 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഒരാള്‍ മാത്രമാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്.