കൊഹിമ: നാഗാലൻഡിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഒമ്പതായി. നാഗാലാൻഡിൽ കണ്ടെത്തിയ ഒമ്പത് വൈറസ് രോഗികളും ഈ മാസം 22ന് ചെന്നൈയിൽ നിന്നും ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ നാട്ടിലെത്തിയവരാണ്. തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1,328 ആളുകളെയാണ് ശ്രമിക് ട്രെയിനിൽ നാഗാലാൻഡിലേക്ക് എത്തിച്ചത്. ഇവരിൽ ഒരാളുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായി. തിങ്കളാഴ്‌ച ആദ്യ മൂന്ന് പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് അഞ്ചു പേരിൽ കൂടി വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാഗാലൻഡിലെ മൊത്തം കേസുകൾ ഒമ്പതായി വർധിച്ചു.
നാഗാലൻഡിൽ കൊവിഡ് കേസുകൾ ഒമ്പതായി - chennai returnees
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1,328 ആളുകൾ നാഗാലൻഡിൽ തിരിച്ചെത്തി. ഇവരിൽ ഒമ്പത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് അഞ്ച് പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്
നാഗാലാൻഡിൽ കൊവിഡ് കേസുകൾ ഒമ്പതായി
ഇന്നത്തെ പോസിറ്റീവ് കേസുകളിൽ നാല് പേർ ദിമാപൂരിൽ നിന്നും ഒരാൾ തലസ്ഥാനമായ കൊഹിമയിൽ നിന്നുമുള്ളതാണ്. രോഗബാധ സ്ഥിരീകരച്ചതോടെ ഇവരെ ദിമാപൂർ, കൊഹിമ ആശുപത്രികളിൽ ചികിത്സക്ക് വിധേയരാക്കി. പുറത്തെ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ മടങ്ങിയെത്തുന്നതിന് മുമ്പ് നാഗാലാൻഡിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും അസമിലുള്ള ദിമാപൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചിരുന്നു.