രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു - COVID-19
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82 ആയി.
![രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു 5 more die of COVID-19 in Rajasthan; toll rises to 82 രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 5 പേര്‍ക്ക് മരണം രാജസ്ഥാന്‍ കൊവിഡ് 19 COVID-19 Rajasthan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7066612-1041-7066612-1588661976588.jpg)
രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 5 പേര്‍ക്ക് കൂടി മരണം
ജയ്‌പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 5 പേര്‍ക്ക് കൂടി മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82 ആയി. ജയ്‌പൂരില്‍ മാത്രം 49 പേരാണ് കൊവിഡ് മൂലം മരിച്ചത്. 38 പുതിയ കേസുകള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3099 ആയി. ഇതില്‍ 983 പേര്‍ രോഗവിമുക്തി നേടി. ജയ്‌പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത്. 1036 പേരാണ് ഇവിടെ ചികില്‍സയിലുള്ളത്.