ലഖ്‌നൗ: കൊവിഡ് 19 പരിശോധനയ്ക്കായി കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് അഞ്ച് ലബോറട്ടറികൾ ആരംഭിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (കെജിഎംയു), ലഖ്‌നൗ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എസ്‌ജിപിജിഐ), ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, വാരണാസി, അലിഗഡ് എന്നിവിടങ്ങളിലാണ് ലാബുകള്‍ ആരംഭിച്ചിരിക്കുന്നത്.
കൊവിഡ് 19 പരിശോധനയ്‌ക്ക് ഉത്തര്‍പ്രദേശില്‍ അഞ്ച് ലാബുകള്‍ - കൊറോണ വാര്‍ത്തകള്‍
സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴ് പേർ ആഗ്രയിൽ നിന്നും രണ്ട് പേർ ഗാസിയാബാദിൽ നിന്നുമാണ്. നോയിഡ, ലഖ്‌നൗ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് രോഗികള്‍.
സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴ് പേർ ആഗ്രയിൽ നിന്നും രണ്ട് പേർ ഗാസിയാബാദിൽ നിന്നുമാണ്. നോയിഡ, ലഖ്‌നൗ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് രോഗികള്‍. ഇതില്‍ പത്ത് രോഗികളെ ഡല്‍ഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാള്‍ ലഖ്‌നൗവിലെ കെജിഎംയുവിലാണ് ചികിത്സയിലുള്ളത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലായി 1268 ഇൻസുലേഷൻ ബെഡ്ഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കരുതലുകളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാർച്ച് 22 വരെ അവധി നല്‍കിയിട്ടുണ്ട്.