അസമില്‍ വാഹനാപകടം; അഞ്ച് മരണം - അസമില്‍ വാഹനാപകടം വാര്‍ത്ത
കുറുവാബഹിയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. 10 പേര്‍ക്ക് പരിക്കേറ്റു
അസമില്‍ വാഹനാപകടം; അഞ്ച് മരണം
ഗുവാഹത്തി: അസമിലെ നാഗവോണിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. കുറുവാബഹിയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ദുലുമോനി ദേവി, അഫജ് അഹമ്മദ് എന്നിവരാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. നാഗവോണ്‍ ബോഗേശ്വരി ഫുക്കണോനി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആടികുര്‍ റെഹ്‌മാന്‍, സോന്‍റി അഹമ്മദ്, പ്രഞ്ചല്‍ ബൊര്‍ദൊളോയ് എന്നിവര്‍ മരണപ്പെട്ടത്.