ചത്തീസ്‌ഗഡിലെ റാവാസ് വനത്തിൽ നിന്നും അഞ്ച് കിലോ സ്ഫോടക വസ്‌തു കണ്ടെടുത്തു - പട്രോളിങ്
റാവാസ് വനത്തിൽ നിന്നും ജില്ലാ റിസർവ് ഗാർഡുകളുടെ സംഘമാണ് സ്ഫോടക വസ്‌തു കണ്ടെത്തിയത്.
റായ്‌പൂർ: സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ നക്‌സലുകൾ സ്ഥാപിച്ച അഞ്ച് കിലോ സ്ഫോടക വസ്‌തു സുരക്ഷാ സേന കണ്ടെടുത്തു. റാവാസ് വനത്തിൽ നിന്നും ജില്ലാ റിസർവ് ഗാർഡുകളുടെ സംഘമാണ് സ്ഫോടക വസ്‌തു കണ്ടെത്തിയത്. പട്രോളിങ്ങിനിടെയാണ് ഐ.ഇ.ഡി കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബോംബ് നിർമാർജന സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് സ്‌ഫോടകവസ്‌തു നശിപ്പിച്ചത്. ഇടതൂർന്ന വനങ്ങളിലൂടെ കടന്നുപോകുന്ന റൂട്ടുകളിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഐഇഡികൾ സ്ഥാപിക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.