വഡോദര-മുംബൈ ദേശീയപാതയിൽ വെടിവയ്പ്പ്; അഞ്ച് പേർക്ക് പരിക്ക് - വഡോദര-മുംബൈ ഹൈവേ
പ്രദേശത്തുകൂടി പോകുകയായിരുന്ന ഇഷ്ടിക നിർമാണ യൂണിറ്റിലെ ജീവനക്കാരുടെ പണം നഷ്ടപെട്ടതാണ് തർക്കത്തിന് കാരണമെന്നാണ് വിവരം

വഡോദര
വഡോദര: വഡോദര-മുംബൈ ദേശീയപാതയ്ക്ക് സമീപം രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ വെടിവയ്‌പ്പ്. സംഭവത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റതായി വഡോദര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചതായി എസിപി റാത്തോഡ് പറഞ്ഞു. പ്രദേശത്തുകൂടി പോകുകയായിരുന്ന ഇഷ്ടിക നിർമാണ യൂണിറ്റിലെ ജീവനക്കാരുടെ പണം നഷ്ടപ്പെട്ടതാണ് തർക്കത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.