കേരളം

kerala

ETV Bharat / bharat

ന്യൂസിലന്‍റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാര്‍ - മരണം

ന്യൂസിലന്‍റിലെ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട കാര്യം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ന്യൂസിലന്‍റ് ഇമിഗ്രേഷന്‍ വിഭാഗം പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

ന്യൂസീലൻഡിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ മരണം അഞ്ച് ഇന്ത്യക്കാരടക്കം അൻപതായി

By

Published : Mar 17, 2019, 12:32 PM IST

ന്യൂസിലന്‍റിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 50 പേരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാര്‍. ന്യൂസിലന്‍റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. മലയാളിയായ ആൻസി അലി ബാവയാണ് മരിച്ചത്.മെഹബൂബ കോഖർ, റമീസ് വോറ, ആസിഫ് വോറ, ഒസൈർ കദിർ എന്നിവരാണ് മരിച്ച മറ്റ്ഇന്ത്യക്കാർ.

രണ്ട് വയസ്സുള്ള ആൺകുട്ടിയും അഞ്ച് വയസ്സുള്ള പെൺകുട്ടിയുമുൾപ്പെടെ 39 പേർ ക്രൈസ്റ്റ് ചര്‍ച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ മുഖത്തും വയറ്റിലും കാലിലുമാണ് അക്രമി വെടിവച്ചതെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള കുടുംബംഗങ്ങള്‍ക്ക്സഹായത്തിനായി ന്യൂസിലന്‍റ് ഇമിഗ്രേഷൻ വിഭാഗം പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ സഹായത്തിനായി ഹൈക്കമ്മീഷൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്കും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

വംശവെറിയനായ ഓസ്ട്രേലിയക്കാരൻ ബ്രെന്‍റന്‍ ടറാന്‍റ് (28) വെള്ളിയാഴ്ച ജുമുഅ നമസ്കാരസമയത്താണ് മസ്ജിദുകളിലെത്തി കൂട്ടക്കുരുതി നടത്തിയത്. അക്രമിയെ ടറാന്‍റ്കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തി. റിമാൻഡ് ചെയ്ത ഇയാളെ ഏപ്രിൽ അഞ്ചിന്കോടതിയിൽ വീണ്ടും ഹാജരാക്കും.

ABOUT THE AUTHOR

...view details