കേരളം

kerala

ETV Bharat / bharat

'കളി കാര്യമായി': പബ് ജിയുടെ പേരിൽ വാക്കേറ്റം; അഞ്ച് പേർക്ക് പരിക്ക് - അഞ്ച് പേർക്ക് പരിക്ക്

പബ്ജി കളിച്ചിരുന്ന കുട്ടികൾക്കിടയിൽ വഴക്കുണ്ടാകുകയും ഇത് ഇരുവരുടെയും കുടുംബാംഗങ്ങൾക്കിടയിൽ വാക്കേറ്റത്തിൽ കാരണമാകുകയുമായിരുന്നു.

അഞ്ച് പേർക്ക് പരിക്ക്  5, including 2 women, injured in clash over PUBG in UP's Shamli  പബ് ജിയുടെ പേരിൽ വാക്കേറ്റം  അഞ്ച് പേർക്ക് പരിക്ക്  പബ് ജി
പബ് ജി

By

Published : Aug 24, 2020, 8:41 PM IST

ലഖ്നൗ: ഓൺലൈൻ ഗെയിമായ പബ് ജിയുടെ പേരിലുണ്ടായ വഴക്കിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പബ്ജി കളിച്ചിരുന്ന കുട്ടികൾക്കിടയിൽ വഴക്കുണ്ടാകുകയും ഇത് ഇരുവരുടെയും കുടുംബാംഗങ്ങൾക്കിടയിൽ വാക്കേറ്റത്തിൽ കാരണമാകുകയുമായിരുന്നു. ഏറ്റുമുട്ടൽ അക്രമാസക്തമാകുകയും ഇരുവിഭാഗങ്ങളും പരസ്പരം വെടിയുതിർക്കുകയും മർദിക്കുകയും ചെയ്തതായി ഓഫീസർ ജിതേന്ദ്ര കുമാർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാല് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. മുൻകരുതൽ നടപടിയായി പ്രദേശത്ത് അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ABOUT THE AUTHOR

...view details