27 ലക്ഷത്തിന്‍റെ കഞ്ചാവുമായി അഞ്ച് പേര്‍ അറസ്റ്റില്‍ - ganja
പിടിയിലായ പ്രതികൾ ഡല്‍ഹി എൻസിആറിലെ പോഷ് ഏരിയകളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ (ഡിസിപി) രൺവിജയ് സിംഗ് പറഞ്ഞു.

27 ലക്ഷത്തിന്‍റെ കഞ്ചാവുമായി അഞ്ച് പേര്‍ അറസ്റ്റില്‍
ലഖ്‌നൗ:നോയിഡയിലെ സെക്ടർ 27 ൽ മയക്കുമരുന്ന് കടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും 27 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തതായും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ഡല്‍ഹി എൻസിആറിലെ പോഷ് ഏരിയകളിൽ സംഘം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ (ഡിസിപി) രൺവിജയ് സിംഗ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അഡീഷണൽ ഡിസിപി കൂട്ടിച്ചേർത്തു.