ഗാന്ധിനഗർ: ഗുജറാത്തില്‍ അഞ്ച് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു. കോൺഗ്രസ് എംഎൽഎമാരായ പ്രവീൺ മാരു, പ്രദ്യുമൻസിങ് ജഡേജ, സോമ കോളി പട്ടേൽ, ജെ.വി കകാഡിയ, മംഗൽ ഗവിത് എന്നിവര്‍ ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജി സമർപ്പിച്ചു.
ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു - 5 Gujarat Cong MLAs submit resignations to Assembly Speaker
അഞ്ച് പേരെയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു
ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു
നിയമസഭാംഗത്വം നിന്ന് രാജിവെച്ചതിനെത്തുടര്‍ന്ന് അഞ്ച് പേരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് രാജി. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 103 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളുമാണ് രാജിക്ക് ശേഷമുള്ള അവസ്ഥ. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും മാർച്ച് 26 ന് നടക്കും.