ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ച് കൊവിഡ് മരണവും പുതിയ 434 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ചെന്നൈ സ്വദേശിയായ 53കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 71 ആയി.
തമിഴ്‌നാട്ടിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
വിദേശരാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 49 പേർക്ക് അടക്കം 434 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
തമിഴ്‌നാട്ടിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
വിദേശരാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 49 പേർ രോഗം സ്ഥിരീകരിച്ചവരിലുണ്ടെന്നും ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1108 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം 359 പേർ രോഗമുക്തരായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.