കേരളം

kerala

ETV Bharat / bharat

അസമിൽ മസ്തിഷ്ക ജ്വരവും ജപ്പാൻ ജ്വരവും ബാധിച്ച് 14 മരണം - മസ്തിഷ്ക ജ്വരം

ദിബ്രുഗഡിൽ കഴിഞ്ഞ ജനുവരി മുതൽ 189 പേർക്കാണ് മസ്തിഷ്ക ജ്വരം സ്വിരീകരിച്ചത്.

ഹെൽത്ത് കോർഡിനേറ്റർ ഓഫീസർ ഡോ. നവജ്യോതി ഗോഗോയ്

By

Published : Jul 10, 2019, 4:47 AM IST

അസം: അസമിലെ ദിബ്രുഗഡിൽ മസ്തിഷ്ക ജ്വരവും ജപ്പാൻ ജ്വരവും ബാധിച്ച് 14 മരണം. ഇതിൽ ഒമ്പത് പേർ മസ്തിഷ്ക ജ്വരവും അഞ്ച് പേർ ജപ്പാൻ ജ്വരവും ബാധിച്ച് മരിച്ചതായി ഹെൽത്ത് കോർഡിനേറ്റർ ഓഫീസർ ഡോ. നവജ്യോതി ഗോഗോയ് പറഞ്ഞു. ദിബ്രുഗഡിൽ കഴിഞ്ഞ ജനുവരി മുതൽ 189 പേർക്കാണ് മസ്തിഷ്ക ജ്വരം സ്വിരീകരിച്ചത്.

ബീഹാറിലും സമാനമായ അവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. മുസാഫർപൂർ ജില്ലയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 142 ആയി.

ബീഹാറിലെ ഗയയിൽ ജപ്പാൻ ജ്വരമെന്ന് സംശയിക്കപ്പെടുന്ന 13 കേസുകളിൽ മൂന്ന് രോഗികളുടെ നില ഗുരുതരമാണ്. ഒരു രോഗിക്ക് ജപ്പാൻ ജ്വരം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ഗയ മെഡിക്കൽ സൂപ്രണ്ട് വി.കെ പ്രസാദ് പറഞ്ഞു.

ABOUT THE AUTHOR

...view details