മഹാരാഷ്ട്രയിൽ കിണറ്റിൽ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി - police is investigating
35 വയസുളള സ്ത്രീയെയും നാല് പെൺമക്കളെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തിയത്
മഹാരാഷ്ട്രയിൽ കിണറ്റിൽ നിന്ന് അഞ്ച് മ്യതദേഹങ്ങൾ കണ്ടെത്തി
മുംബൈ:മഹാരാഷ്ട്രയിലെ ബുൽദാനയിൽ കിണറ്റിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മൃതദേഹങ്ങൾ അഴുകിയ നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. 35 വയസുളള സ്ത്രീയും നാല് പെൺമക്കളുമാണ് മരിച്ചത്. കുട്ടികള്‍ നാല് പേരും പത്തു വയസിന് താഴെയുള്ളവരാണ്. ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.