ജബൽപൂർ:അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരുന്ന ദിവസം ഉത്തർപ്രദേശിൽ സുരക്ഷാ ചുമതലയിലായിരിക്കെ വാട്‌സ് ആപ്പ് ഉപയോഗിച്ച അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. ബൽപൂരിലെ പൊലീസ് സൂപ്രണ്ട് അമിത് സിംഗിന്‍റെ അപ്രതീക്ഷിത പരിശോധനയിലാണ് പ്രശ്ന ബാധിത പ്രദേശങ്ങളിൽ ചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസുകാർ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുന്നത് കണ്ടെത്തിയത്. അഞ്ചുപേരെയും ശനിയാഴ്ച രാത്രി താത്ക്കാലികമായി പുറത്താക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അയോധ്യയില്‍ സുരക്ഷാചുമതലക്കിടെ വാട്‌സ്ആപ്പ് ഉപയോഗിച്ചു; പൊലീസുകാർക്ക് സസ്പെൻഷൻ - അയോദ്ധ്യയിൽ സുരക്ഷാച്ചുമതയിലിരിക്കെ വാട്സ്ആപ്പ് ഉപയോഗം;
അയോധ്യ തര്‍ക്കഭൂമിക്കേസിലെ സുപ്രീംകോടതി വിധി കണക്കിലെടുത്ത് ശനിയാഴ്ച സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസ് സൂപ്രണ്ട് അമിത് സിംഗിന്‍റെ അപ്രതീക്ഷിത പരിശോധനയിലാണ് പൊലീസുകാരുടെ വാട്‌സ് ആപ്പ് ഉപയോഗം കണ്ടെത്തിയത്
അയോദ്ധ്യയിൽ സുരക്ഷാച്ചുമതയിലിരിക്കെ വാട്‌സ് ആപ്പ് ഉപയോഗം; പൊലീസുകാർക്ക് സസ്പെ
അയോധ്യയിലെ തര്‍ക്കഭൂമിക്കേസിലെ സുപ്രീംകോടതി വിധി കണക്കിലെടുത്ത് ശനിയാഴ്ച സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അയോധ്യ കേസിൽ പരമോന്നത കോടതിയുടെ ഉത്തരവ് കണക്കിലെടുത്ത് 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരുന്നു. യുപിയിൽ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും സംസ്ഥാനത്ത് ഡ്രോണ്‍ നിരീക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തുകയും ചെയ്തു.