ലക്‌നൗ: വികാസ് ദുബെയുടെ ഗ്രാമത്തിൽ നിന്ന് അഞ്ച് ബോംബുകൾ കണ്ടെത്തി. ബിക്രു ഗ്രാമത്തിലെ പഞ്ചായത്ത് ഭവനിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഈ മാസം മൂന്നിന് നടന്ന ആക്രമണത്തിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് തെരച്ചിൽ വ്യാപകമായി നടക്കുകയായിരുന്നു. തീവ്രത കുറഞ്ഞ ബോംബുകളാണ് കണ്ടെത്തിയത്. ബോംബുകളിൽ ചിലത് പൊലീസ് കസ്റ്റഡിയിലുള്ള ദുബെയുടെ ഡ്രൈവറായ ദയ ശങ്കർ അഗ്നിഹോത്രിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
വികാസ് ദുബെയുടെ ഗ്രാമത്തിൽ നിന്ന് അഞ്ച് ബോംബുകൾ കണ്ടെത്തി - അഞ്ച് ബോംബുകൾ കണ്ടെത്തി
ബിക്രു ഗ്രാമത്തിലെ പഞ്ചായത്ത് ഭവനിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പൊലീസ് സംഘങ്ങളായാണ് ബിക്രുവിൽ തെരച്ചിൽ നടത്തുന്നത്.
വികാസ് ദുബെയുടെ ഗ്രാമത്തിൽ നിന്ന് അഞ്ച് ബോംബുകൾ കണ്ടെത്തി
മൂന്ന് പൊലീസ് സംഘങ്ങളായാണ് ബിക്രുവിൽ തെരച്ചിൽ നടത്തുന്നത്. പ്രധാനമായും ദുബെയുമായി ബന്ധമുള്ളവരുടെ വീടുകളാണ് പരിശോധിക്കുന്നത്. ആളുകളുടെ കൈവശമുള്ള ആയുധങ്ങൾ നിയമപരമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമോ എന്നറിയാൻ വികാസ് ദുബെയുടെ അമ്മയായ സർള ദുബെയുടെ വീട് എഎസ്‌പി ദീപക് കുമാർ സന്ദർശിച്ചു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ സർള ദുബെ വിസമ്മതിച്ചു. മകനുവേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് സർള ദുബെ പൊലീസിനോട് പറഞ്ഞു.