ലക്നൗ: ഭോപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോർണ ഗ്രാമത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ഔട്ട് പോസ്റ്റ് സബ് ഇൻസ്പെക്ടർ ലെഖ് രാജ് സിംഗ് ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിച്ച പൊലീസിന് നേരെ ആക്രമണം - അഞ്ച് പേരെ അറസ്റ്റ് ചെയ്തു
അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു
ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിച്ച പൊലീസിന് നേരെ ആക്രമണം
മുൻ ഗ്രാമത്തലവൻ നഹർ സിംഗ്, സുഡേഷ്, ബ്രിജേഷ്, രേഷു, സോറബ്, റാഷിം, രാമ, ദേവി, പിന്റു, മറ്റ് ആറ് പേർ എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടന്നുവരികയാണ്.