കശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇന്ന് പൂര്‍ണമായും നീക്കും - കശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങള്‍
മേഖലയിലെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും ഇന്‍റനെറ്റ് നല്‍കിയാല്‍ ജനങ്ങള്‍ പുറത്തിറങ്ങില്ലെന്നും സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല പറഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായും നീക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ മേഖലയില്‍ 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കശ്‌മീര്‍ റേഡിയോയിലൂടെ കശ്‌മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാലാണ് ഇക്കാര്യം അറിയിച്ചത്. ഗവര്‍ണര്‍ ജി.എം മുര്‍മുവുമായി ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. മേഖലയിലെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും ഇന്‍റനെറ്റ് നല്‍കിയാല്‍ ജനങ്ങള്‍ പുറത്തിറങ്ങില്ലെന്നും രോഹിത് കന്‍സാല പറഞ്ഞു. കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് മേഖലയില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്.