മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി - കൊവിഡ് 19
ഇന്‍ഡോറിലാണ് കൊവിഡ് മൂലം ഒരാള്‍ മരിച്ചത്. ഇന്‍ഡോറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
![മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി 49-year-old dies due to coronavirus in Indore 16 deaths in district Indore മധ്യപ്രദേശ് മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി ഭോപ്പാല്‍ കൊവിഡ് 19 coronavirus in Indore,](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6708702-527-6708702-1586331141396.jpg)
മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ശ്രീ ഓറോബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് 49 കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇതോടെ ഇന്‍ഡോറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 173 പേര്‍ക്കാണ് ഇന്‍ഡോറില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിലവില്‍ 229 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.