ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,927 ആയി. 24 മണിക്കൂറിനിടെ 13 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ മരണനിരക്ക് 449 ആയി. കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നാണ് 13 പേരും മരിച്ചത്. 415 പേര്‍ക്കാണ് കശ്‌മീര്‍ താഴ്‌വരയില്‍ കൊവിഡ് ബാധിച്ചത്. ജമ്മുവില്‍ നിന്നും ഇതുവരെ 34 പേര്‍ മരിച്ചു.
ജമ്മു കശ്‌മീരില്‍ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Jammu and Kashmir
ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപത്തിനാലായിരത്തിനടുത്തെത്തി.

ജമ്മു കശ്‌മീരില്‍ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ജമ്മുവില്‍ നിന്നാണ്. 345 പേര്‍ കശ്‌മീരില്‍ നിന്നും. 52 പേര്‍ അടുത്തിടെ ജമ്മുവിലെത്തിയവരാണ്. ശ്രീനഗര്‍ ജില്ലയില്‍ നിന്നും 123 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 61 എണ്ണം ജമ്മു ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 7260 പേരാണ് നിലവില്‍ ജമ്മു കശ്‌മീരില്‍ ചികില്‍സയില്‍ കഴിയുന്നത്.16218 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.