മഹാരാഷ്‌ട്രയില്‍ 47 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 - COVID-19
2566 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്‌ട്രയില്‍ 47 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19
മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയില്‍ 47 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2566 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 29 പൊലീസുകാര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം നിലവില്‍ സംസ്ഥാനത്ത് 72,300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.