ന്യൂഡൽഹി: രാജ്യത്ത് പുതുതായി 46,964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 81,84,083 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 470 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 1,22,111 കടന്നു. രാജ്യത്ത് നിലവിൽ 5,70,458 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 74,91,513 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി 46,964 രോഗികൾ - maharashtra covid cases declining
24 മണിക്കൂറിൽ രാജ്യത്ത് 470 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണം 1,22,111 കടന്നു
മഹാരാഷ്‌ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 43,911 പേരാണ് മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 1,24,142 സജീവ കൊവിഡ് രോഗികളാണുള്ളത്. 15,10,353 പേർ രോഗമുക്തി നേടി. കേരളത്തിൽ നിലവിൽ 91,297 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 1,484 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 3,40,324 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തെലങ്കാനയിൽ 22,164 സജീവ കൊവിഡ് രോഗികളും ഡൽഹിയിൽ 32,719 സജീവ കൊവിഡ് രോഗികളുമാണ് നിലവിലുള്ളത്.
തെലങ്കാനയിൽ പുതുതായി 1,416 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. പുതുതായി 1,579 പേർ രോഗമുക്തി നേടിയതോടെ 2,20,466 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് നിലവിൽ 18,241 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇന്നലെ മാത്രം 10,91,239 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ 10,98,87,303 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.