ആഗോളതലത്തിൽ 4,63,94,211ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 12,00,405 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 3,34,87,910ലധികം പേർ രോഗമുക്തി നേടി. കൊവിഡിന്‍റെ പുതിയ തരംഗം ആരംഭിച്ച യുഎസിൽ 94,02,590 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,36,072 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ലോകത്തെ കൊവിഡ് കണക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 81,84,082 പേർക്ക് കൊവിഡ് ബാധിക്കുകയും 1,22,149 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലെയും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4.63 കോടി കവിഞ്ഞു - ഫ്രാൻസ്
ലോകത്തെ കൊവിഡ് കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4,63,94,211ആയി
ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ജനങ്ങൾക്ക് ശീതകാലത്തിന്‍റെ മുന്നറിയിപ്പും നൽകിയിരുന്നു. ഫ്രാൻസിലെ താമസക്കാർ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ നടപ്പിലാക്കുകയും സ്‌പെയിനിലെ പാർലമെന്‍റ് അടിയന്തരാവസ്ഥ നീട്ടാനായി വോട്ടും ചെയ്തു.