അലിഗഡ്: അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മെഡിക്കല്‍ കോളജിലെ 46 പേരെ ക്വാറന്‍റൈന്‍ ചെയ്തു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നതിനെത്തുടര്‍ന്നാണ് ഇവരെ ക്വാറന്‍റൈന്‍ ചെയ്തത്. രോഗിയെ ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജിലെ 46 പേര്‍ ക്വാറന്‍റൈനില്‍ - doctor suspended
ഡോക്ടറുള്‍പ്പെടെ 46 പേരെ ക്വാറന്‍റൈന്‍ ചെയ്തു.

മികച്ച പരിചരണം ലഭിക്കാത്തതിനാല്‍ രോഗി ചൊവ്വാഴ്ചയാണ് മരിച്ചത്. വീഴ്ചയെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് കലക്ടര്‍ നോട്ടീസ് നല്‍കി. രോഗിയെ ഐസൊലേഷന്‍ ചെയ്യുന്നതിന് പകരം എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയാണുണ്ടായത്. എട്ട് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സ്റ്റാഫ് അംഗങ്ങള്‍ അശ്രദ്ധമായി രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഎംയു ആശുപത്രി ചീഫ് സൂപ്രണ്ട് പ്രൊഫ. ഷാഹിദ് സിദ്ദിറി പറഞ്ഞു. തിങ്കളാഴ്ചയാണ് രോഗിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് എത്തിച്ചത്.
കൊവിഡ് ലക്ഷണങ്ങളുള്ളപ്പോള്‍ രോഗി എമര്‍ജന്‍സി വിഭാഗത്തിലെത്തിയത് എങ്ങനെയെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി വിശദീകരണം നല്‍കണമെന്നും ആശുപത്രിക്ക് അയച്ച നോട്ടീസില്‍ പറയുന്നു.