ഷിംല: സംസ്ഥാനത്ത് പുതുതായി 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 6,660 കടന്നു. നിലവിൽ സംസ്ഥാനത്ത് 1,734 സജീവ കൊവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 47 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 4,832 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിലെ കൊവിഡ് ബാധിതർ 6,660 കടന്നു - himachal pradesh covid updates
നിലവിൽ സംസ്ഥാനത്ത് 1,734 സജീവ കൊവിഡ് രോഗികളാണുള്ളത്.
ഹിമാചൽ പ്രദേശിലെ കൊവിഡ് ബാധിതർ 6,660 കടന്നു
ഇന്ത്യയിൽ പുതുതായി 83,341 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് രോഗികൾ 39 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,096 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,472 കടന്നു.