45 ഐടിബിപി ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 167 പേരെ നിരീക്ഷണത്തിലാക്കി.

45 ഐടിബിപി ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയിലെ 45 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 167 പേരെ നിരീക്ഷണത്തിലാക്കി. ഡല്‍ഹിയില്‍ വിന്യസിച്ച രണ്ട് സംഘങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐടിബിപി 22-ാം ബറ്റാലിയനിലെ 43 പേര്‍ക്കും 50-ാം ബറ്റാലിയനിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിദഗ്‌ധ ചികിത്സക്കായി സാഫ്‌ദാര്‍ജിങ് ആശുപത്രി, സിഎപിഎഫ് ആശുപത്രി, എയിംസ് എന്നിവിടങ്ങളിലേക്ക് മാറ്റി.