ചെന്നൈ:തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊവിഡ് മരണവും 447 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,674 ആയി. അതേസമയം സംസ്ഥാനത്തെ കൊവിഡ് മരണം 66 ആയെന്ന് ആരോഗ്യ മന്ത്രി സി.വിജയഭാസ്‌കർ പറഞ്ഞു.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിനുള്ളില്‍ 447 പേര്‍ക്ക് കൊവിഡ് - ചെന്നൈ
ഇന്ത്യയിലെ കൊവിഡ് കേസുകൾ 78000 കടന്നു.

തമിഴ്‌നാട്ടിൽ 447 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
ഇന്ത്യയിലെ കൊവിഡ് കേസുകൾ 78,000 കടന്നു. 26,235 പേരാണ് രോഗത്തിൽ നിന്ന് ഇതുവരെ മുക്തരായത്. രാജ്യത്ത് 49,219 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.