പൂനെയിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പൂനെ മുനിസിപ്പൽ കോർപറേഷൻ
പൂനെ മുനിസിപ്പൽ കോർപറേഷനിൽ മാത്രമായി ഇതുവരെ 10,300 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്.
പൂനെയിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 24 മണിക്കൂറിനുള്ളിൽ 442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂനെയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12,685 ആയി. കൊവിഡ് മൂലം 16 പേർ മരിച്ചതോടെ പൂനെയിൽ മരണസംഖ്യ 527 ആയി. സിറ്റിയിൽ നിന്നാണ് കൂടുതൽ രോഗബാധിതരെന്നും 150 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്നും അധികൃതർ വ്യക്തമാക്കി. പൂനെ മുനിസിപ്പൽ കോർപറേഷനിൽ മാത്രമായി ഇതുവരെ 10,300 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതർ അറിയിച്ചു.