ന്യൂഡൽഹി: 44 ബിഎസ്‌എഫ് ജവാന്മാർ കൊവിഡ് മുക്തി നേടി. ഡൽഹിയിലെ 22 പേർക്കും, ത്രിപുരയിലെ 22 പേർക്കുമാണ് രോഗം ഭേദമായത്. 163 ജവാന്മാർ ചികിത്സയിൽ തുടരുമ്പോൾ 192 പേരാണ് രോഗമുക്തി നേടിയത്. അതേസമയം രണ്ട് സിഐഎസ്‌എഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ആകെ സിഐഎസ്‌എഫുകാരുടെ എണ്ണം 114 ആയി.
44 ബിഎസ്‌എഫ് ജവാന്മാർ കൂടി കൊവിഡ് മുക്തി നേടി - സിഐഎസ്‌എഫ്
ഇതുവരെ 192 ബിഎസ്‌എഫ് ജവാന്മാർ കൊവിഡ് മുക്തി നേടി. 163 പേർ ചികിത്സയിൽ തുടരുന്നു.
44 ബിഎസ്‌എഫ് ജവാന്മാർ കൊവിഡ് മുക്തി നേടി
മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേർക്ക് രോഗം ഭേദമായി. 116 സിആർപിഎഫുകാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 22 ഐടിബിപി ഉദ്യോഗസ്ഥർ കൊവിഡ് മുക്തി നേടി. ഇതോടെ ഐടിബിപി ഉദ്യോഗസ്ഥരിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 164 ആയി കുറഞ്ഞു.