കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ പ്രളയത്തില്‍ 43 പേര്‍ മരിച്ചു - പ്രളയം: മഹാരാഷ്‌ട്രയിൽ മരണം 43

മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലകളിൽ നിന്നായി നാല് ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു

മഹാരാഷ്‌ട്ര

By

Published : Aug 14, 2019, 10:57 AM IST

പൂനെ:പ്രളയത്തെ തുടർന്ന് മഹാരാഷ്‌ട്രയിലെ പൂനെ ഡിവിഷനിൽ 43 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. അഞ്ച് ജില്ലകളിലെ 584 ഗ്രാമങ്ങളിൽ നിന്നായി നാല് ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. 596 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൂനെ ഡിവിഷനിലെ 46 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കം മൂലം പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 66 പാലങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങളായ കോലാപ്പൂരിലും സാംഗ്ലിയിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ടെറിട്ടോറിയൽ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ ആർമി എന്നിവയുടെ 85 ടീമുകളെ നിലവിൽ സാംഗ്ലി, കോലാപ്പൂർ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുന്നൂറിലധികം മെഡിക്കൽ ടീമുകൾ സാംഗ്ലി, കോലാപ്പൂർ, സതാര ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details