അമരാവതി: പശ്ചിമ ഗോദാവരിയിലെ ജീലുഗുമില്ലിയിൽ നിന്ന് 4,275 മദ്യക്കുപ്പികൾ ആന്ധ്രപ്രദേശ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ബ്യൂറോ (എസ്ഇബി) വ്യാഴാഴ്ച പിടിച്ചെടുത്തു. തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. 4,016 ക്വാർട്ടർ കുപ്പികളും 43 ഒരു ലിറ്റർ കുപ്പികളും, 750 മില്ലി ലിറ്ററിന്‍റെ 216 കുപ്പികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 20 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റിമാൻഡ് ചെയ്തു.
തെലങ്കാനയില്‍ നിന്ന് ആന്ധ്രയിലേക്ക് അനധികൃത മദ്യക്കടത്ത്; 4,275 മദ്യക്കുപ്പികൾ പിടികൂടി
20 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്
മദ്യക്കുപ്പികൾ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ വിശ്വനാഥും സംഘവും ജീലുഗുമിലി ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് കരിമുല്ല ഷെരീഫ് പറഞ്ഞു. പിടിച്ചെടുത്ത മദ്യത്തിന് തെലങ്കാനയിൽ 7.5 ലക്ഷം രൂപയും ആന്ധ്രാപ്രദേശിൽ 20 ലക്ഷം രൂപയുമാണ് വില.