വിമാനയാത്രക്കിടെ നെഞ്ചുവേദന വന്ന നാൽപത്തൊന്നുകാരൻ മരിച്ചു - Amritsar
മലേഷ്യയിൽ നിന്നും അമൃത്‌സറിലേക്കുള്ള യാത്രക്കിടെയാണ് പഞ്ചാബ് സ്വദേശി ഹുക്കം സിങ്ങിന് നെഞ്ചുവേദനയുണ്ടായത്.
![വിമാനയാത്രക്കിടെ നെഞ്ചുവേദന വന്ന നാൽപത്തൊന്നുകാരൻ മരിച്ചു വിമാനയാത്രക്കിടെ നെഞ്ചുവേദന വന്ന നാൽപത്തൊന്നുകാരൻ മരിച്ചു നാൽപത്തൊന്നുകാരൻ മരിച്ചു 41-yr-old man travelling from Malaysia to Amritsar declared dead on arrival Amritsar അമൃത്‌സർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6419049-959-6419049-1584278537661.jpg)
വിമാനയാത്രക്കിടെ നെഞ്ചുവേദന വന്ന നാൽപത്തൊന്നുകാരൻ മരിച്ചു
ചണ്ഡിഗഡ്: വിമാനയാത്രക്കിടെ നെഞ്ചുവേദന വന്ന നാൽപത്തൊന്നുകാരൻ മരിച്ചു. മലേഷ്യയിൽ നിന്നും അമൃത്‌സറിലേക്കുള്ള യാത്രക്കിടെയാണ് പഞ്ചാബ് സ്വദേശി ഹുക്കം സിങ്ങിന് നെഞ്ചുവേദനയുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയും അമൃത്‌സറിൽ വിമാനം ഇറങ്ങിയ ശേഷം ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്‌തമാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.