ജമ്മു കശ്‌മീരിൽ 40കാരി കൊവിഡ് മൂലം മരിച്ചു - കൊറോണ വൈറസ്
കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 40കാരി മരിച്ചത്.
ജമ്മു കശ്‌മീരിൽ 40കാരി കൊവിഡ് മൂലം മരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നഗർ നിവാസിയായ 40കാരി കൊവിഡ് മൂലം മരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് മരണ സംഖ്യ 18 ആയി. കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സ്‌ത്രീ മരിച്ചത്. നെക്രോടൈസിങ് പാൻക്രിയാറ്റിസിനെ തുടർന്ന് ഏപ്രിൽ ആറിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 12നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.