കേരളം

kerala

ETV Bharat / bharat

ക്വാറന്‍റൈൻ കേന്ദ്രത്തിൽ നാൽപതുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയിൽ - 40-year-old raped

കൊവിഡ് സ്ഥിരീകരിച്ചവരും, സംശയമുള്ളവരുമായി 400 പേരാണ് പൻവേലിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലുള്ളത്.

മഹാരാഷ്‌ട്ര  ക്വാറന്‍റൈൻ കേന്ദ്രം  മഹാരാഷ്‌ട്ര ബലാത്സംഗം  പാൻവെൽ  Maharashtra  quarantine centre  40-year-old raped  panvel
ക്വാറന്‍റൈൻ കേന്ദ്രത്തിൽ നാൽപതുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയിൽ

By

Published : Jul 18, 2020, 12:15 PM IST

മുംബൈ: ക്വാറന്‍റൈൻ കേന്ദ്രത്തിൽ വെച്ച് 40 കാരിയെ ബലാത്സംഗം ചെയ്‌ത പ്രതിയെ പിടികൂടി. കൊവിഡ് സ്ഥിരീകരിച്ചവരും, സംശയമുള്ളവരുമായി 400 പേരാണ് പൻവേലിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലുള്ളത്. ബലാത്സംഗത്തിനിരയായ സ്‌ത്രീ കൊവിഡ് പോസിറ്റീവാണ്. വിവരമറിഞ്ഞയുടൻ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടിയതായി എസിപി രവീന്ദ്ര ഗീതെ പറഞ്ഞു.

സംഭവത്തിൽ ബിജെപി മഹാരാഷ്‌ട്ര സർക്കാരിനെ ശക്തമായി വിമർശിച്ചു. എന്താണ് മഹാരാഷ്‌ട്ര സർക്കാർ ചെയ്യുന്നത്? സർക്കാരിന്‍റെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇത് സംഭവിച്ചത്. ചില ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്നും ബിജെപി നേതാവ് രാം കദം ആരോപിച്ചു.

ABOUT THE AUTHOR

...view details