തെലങ്കാനയിൽ പാനി പൂരി കഴിച്ച 40 പേർക്ക് ഭക്ഷ്യവിഷബാധ - RIMS hospital
പാനിപൂരി കഴിച്ച 30 കുട്ടികൾ ഉൾപ്പടെ നാൽപത് പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തെലങ്കാനയിൽ പാനി പൂരി കഴിച്ച 40 പേർക്ക് ഭക്ഷ്യവിഷബാധ
ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ പാനിപൂരി കഴിച്ച 40 പേർക്ക് ഭക്ഷ്യവിഷബാധ. ഖുർദിദ് നഗറിലാണ് 30 കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പാനിപൂരി കഴിച്ച് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ഉടൻ തന്നെ ആദിലാബാദിലെ ആര്‍ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗികളുടെ നില തൃപ്‌തികരമാണ്.