മുംബൈ:ഡല്‍ഹി മതസമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്ന 58 പേരില്‍ 40 പേരെ കണ്ടെത്തിയതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. ബാക്കിയുള്ളവരെ കൂടി കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ 40 പേര്‍ പിടിയില്‍ - Tablighi event attendees
നാല്‍പത് പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ 40 പേര്‍ പിടിയില്‍
നാല്‍പത് പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായ എല്ലാവരും ഇന്ത്യക്കാരാണ് . ഇവര്‍ക്ക് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇവരെ വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീനിലെ തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 156 വിദേശികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ക്കെതിരെ വിസ ചട്ടലംഘന കുറ്റം ചുമത്തി കേസെടുത്തു.