പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുതായി 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 37,885 ആയി. പുതുച്ചേരിയിൽ നിലവിൽ 364 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 26 പേർ രോഗമുക്തി നേടി. ഇതുവരെ പുതുച്ചേരിയിൽ 629 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പുതുച്ചേരിയിൽ 40 പേർക്ക് കൂടി കൊവിഡ് - puducherry covid updates
പുതുച്ചേരിയിൽ നിലവിൽ 364 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പുതുച്ചേരിയിൽ 40 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ 24,712 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് ബാധിതരുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 96,93,173 ആയി.