ഭോപ്പാൽ:പാലത്തിനടിയിൽ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രി ഇൻഡോറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മൊഹോ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിലാണ് കുറ്റകൃത്യം നടന്നത്.
റെയിൽവേ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയിൽ മാതാപിതാക്കളുടെ അരികിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടി. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി 200 മീറ്റർ അകലെയുള്ള ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മോവ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള അഭയ് നേമ പറഞ്ഞു. രാവിലെ തെരച്ചിൽ നടത്തിയ മാതാപിതാക്കൾ ബംഗ്ലാവിൽ നിന്ന് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഭോപ്പാലില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
റെയിൽവേ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയിൽ മാതാപിതാക്കളുടെ അരികിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടി. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി 200 മീറ്റർ അകലെയുള്ള ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
മൊവോയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.